Followers

Sunday, May 20, 2012

പ്രവാസത്തിന്‍റെ നഷ്ടം


പ്രവാസം - ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് സ്വന്തം ഇഷ്ടത്തോട് കൂടിയോ അല്ലാതെയോ ജീവിക്കേണ്ടി വരുന്ന അവസ്ഥ. എന്‍റെ ചിന്താഗതിയില്‍ പ്രവാസം എന്നത് സ്വന്തമായതിനെ വിട്ടു എന്തിനോ വേണ്ടി വേറെ ഒരു ദേശത്തേക്ക് ഒരു പറിച്ചു നടല്‍ ..... മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാം നഷ്ടപ്പെടുത്തി ഒന്നും നേടാന്‍ ആകാത്ത ഒരു വിധം നഷ്ടങ്ങളുടെ ഒരു കണക്കു നിരത്തല്‍ .....  മരണത്തിന്‍റെ നിഴല്‍ വീഴും വരെ ആരെയും  ഒന്നും അറിയിക്കാതെ പൊങ്ങച്ചങ്ങളുടെ പച്ചയില്‍ ചൂടിനെ ചൂടല്ലാതെയാക്കുന്ന ഒരു തരം മാന്ത്രിക വിദ്യ. അതു തന്നെ അല്ലേ പ്രവാസം ???? 

 ഈ നഷ്ടങ്ങളിലും സ്വന്തം വീടുകളിലെ സന്തോഷവും ചിരിയും സമാധാനവും  മാത്രം സ്വപ്നം കാണുന്ന ഓരോ പ്രവാസികള്‍ക്കും വേണ്ടി ഞാന്‍ ഇതു സാദരം സമര്‍പ്പിക്കുന്നു.