പ്രശാന്ത് കെ - എന്‍റെ ലോകം ബ്ലോഗിന്റെയും .......
എഴുതുന്നു. എഴുതി വരുമ്പോള്‍ ഒന്നും ആകുന്നില്ല എന്ന് തിരിച്ചറിയുന്നു എങ്കിലും വിട്ടു കൊടുക്കാന്‍ ഒരു മടി ഉള്ളത് കൊണ്ട് വീണ്ടും എഴുതുന്നു...അതാണ് ഞാന്‍ എന്നെ കുറിച്ച് മനസിലാകിയ എന്നിലെ ഞാന്‍ എന്ന ബ്ലോഗന്...... ഇതില്‍ കഥയില്ല, കവിതയില്ല,വാര്‍ത്തകള്‍ ഇല്ല, ആശയങ്ങള്‍ ഇല്ല, തമാശകള്‍ ഇല്ല. ഉള്ളത് ഒരു മനുഷ്യന് മാത്രം.അവന്റെ മനസിന്റെ സഞ്ചാരങ്ങള്‍ക്ക് ഇടയില്‍ അവന്‍ കണ്ടതായ കാര്യങ്ങള്‍ ചിലപ്പോള്‍ അവനു എഴുതാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ എന്ത് പേരിട്ടു വിളിച്ചാലും അതാണ് ഇപ്പോള്‍ ഇതില്‍ കാണുന്നത്.
Followers
Sunday, November 10, 2013
Sunday, May 20, 2012
പ്രവാസത്തിന്‍റെ നഷ്ടം
പ്രവാസം - ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് സ്വന്തം ഇഷ്ടത്തോട് കൂടിയോ അല്ലാതെയോ ജീവിക്കേണ്ടി വരുന്ന അവസ്ഥ. എന്‍റെ ചിന്താഗതിയില്‍ പ്രവാസം എന്നത് സ്വന്തമായതിനെ വിട്ടു എന്തിനോ വേണ്ടി വേറെ ഒരു ദേശത്തേക്ക് ഒരു പറിച്ചു നടല്‍ ..... മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാം നഷ്ടപ്പെടുത്തി ഒന്നും നേടാന്‍ ആകാത്ത ഒരു വിധം നഷ്ടങ്ങളുടെ ഒരു കണക്കു നിരത്തല്‍ ..... മരണത്തിന്‍റെ നിഴല്‍ വീഴും വരെ ആരെയും ഒന്നും അറിയിക്കാതെ പൊങ്ങച്ചങ്ങളുടെ പച്ചയില്‍ ചൂടിനെ ചൂടല്ലാതെയാക്കുന്ന ഒരു തരം മാന്ത്രിക വിദ്യ. അതു തന്നെ അല്ലേ പ്രവാസം ????
ഈ നഷ്ടങ്ങളിലും സ്വന്തം വീടുകളിലെ സന്തോഷവും ചിരിയും സമാധാനവും മാത്രം സ്വപ്നം കാണുന്ന ഓരോ പ്രവാസികള്‍ക്കും വേണ്ടി ഞാന്‍ ഇതു സാദരം സമര്‍പ്പിക്കുന്നു.
Tuesday, December 6, 2011
ഒരു ചോദ്യം .....
രാജാവിനോട് മന്ത്രി ചെവിയില്‍ മന്ത്രിക്കുന്നത് കണ്ടു കൊണ്ട് വന്ന റാണി.
"എന്താണീ രാവിലെ തന്നെ പള്ളി ചെവിയില്‍ മന്ത്രിക്കുന്നത്?"
രാജാവ് : കളിയാക്കേണ്ട റാണി ..... പഴയ പ്രതാപം ഒക്കെ പോയി എന്നേ ഉള്ളു. ഞാന്‍ ഇപ്പോഴും രാജാവ് തന്നെയാ.
മന്ത്രി : പള്ളി ചെവിയില്‍ പള്ളി മന്ത്രം പറഞ്ഞു കൊടുക്കുകയായിരുന്നു ഞാന്‍.
റാണി: മന്ത്രി മന്ത്രം പറഞ്ഞു പറഞ്ഞു രാജാവിനെ ഒരു വഴിക്ക് ആക്കും. നമ്മുടെ അയല്‍ രാജ്യത്തെ രാജാവ് സൈന്യവുമായി നമ്മുടെ കൊട്ടാര വളപ്പില്‍ താമസം തുടങ്ങാന്‍ പദ്ധതി ഇട്ടെന്നു കേട്ടു. സത്യമാണോ?
രാജാവ്:: :::; :അപ്പോള്‍ റാണിയും അത് കേട്ടുവോ ?? അതു തന്നെയാ മന്ത്രിയും പറഞ്ഞു കൊണ്ടിരുന്നത് ....
മന്ത്രി : ഇതാ നമ്മുടെ രാജ്യത്തിന്‍റെ കുഴപ്പം. ഒരു കാര്യവും ആരുടേയും മനസ്സില്‍ ഇരിക്കില്ല. എല്ലാം പെട്ടെന്ന് പുറത്താകും.
റാണി : എന്ത് പുറത്താക്കാന്‍ .... അന്തപുരത്തില്‍ നിന്നാല്‍ കൊട്ടാര വളപ്പില്‍ അയല്‍ രാജ്യക്കാര്‍ കൂടാരം അടിക്കുന്നത് കാണാം.
രാജാവ് : അസംഭവ്യം .... അസംഭവ്യം .... അസംഭവ്യം ....
റാണി : എന്ത് അസംഭവ്യം .... അങ്ങ് തന്നെ നോക്കി ബോധ്യപ്പെട്ടാലും....
മന്ത്രി : ആരവം ഒക്കെ കേട്ടിട്ട് എനിക്കും സംശയം ഇല്ലാതെ ഇല്ല പ്രഭോ.
രാജാവ് : എന്ത് ... എന്‍റെ രാജ്യത്തില്‍ ഒരു ഈച്ച പോലും അനങ്ങാന്‍ പറ്റാത്ത വിധം സുരക്ഷ ഉള്ളപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു മന്ത്രി ??
മന്ത്രി : എന്ത് സുരക്ഷ രാജന്‍ .... നമ്മുടെ തന്നെ ഭടന്മാര്‍ അല്ലെ ? അവരില്‍ പലരും കൂറ് മാറി എതിര്‍ പക്ഷത്തു കടന്നിട്ടുണ്ട് എന്നും നാം കേട്ടിരിക്കുന്നു.
രാജാവ് :: അതെങ്ങനെ ??
മന്ത്രി : അതിനു അയല്‍ രാജ്യക്കാര്‍ ഇട നിലക്കാരെ ഏര്‍പ്പാടു ചെയ്തിരുന്നു വളരെ മുന്‍പ് തന്നെ. പുതിയ സമ്പ്രദായങ്ങള്‍ ഒന്നും നമുക്ക് പിടിപാടില്ലല്ലോ. കൂറ് മാറിയവരെ വന്‍ പ്രതിഫലം കൊടുത്തു നിര്‍ത്തിയിരിക്കുകയാ എന്നാ കേട്ടത്.
രാജാവ് : അങ്ങനെയോ... അങ്ങനെ എങ്കില്‍ അവര്‍ക്ക് എന്നോടും ഒന്ന് വന്നു ചോദിക്കാമായിരുന്നല്ലോ ?
റാണി : അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ അങ്ങ് പണ്ടേ ഈ രാജ്യം വിറ്റ് തുലച്ചേനെ ....
മന്ത്രി : ഹ ഹ
രാജാവ് : അത് എനിക്കും ശരിക്കും ബോധിച്ചു. നമ്മുടെ റാണി ഒരു തമാശക്കാരി തന്നെ. ഹഹ
റാണി : സത്യം പറഞ്ഞാലും തമാശയാണെന്നു കരുതാന്‍ ഉള്ള അങ്ങയുടെ വിശാല മനസ്കത ഉണ്ടല്ലോ... ഞാന്‍ എന്‍റെ ശിരസ് അതിനു മുന്നില്‍ നമിക്കുന്നു.
രാജാവ് : തമാശ പറയാതെ റാണി .... എങ്ങനെ നമ്മുടെ രാജ്യത്തെയും നമ്മുടെ പ്രജകളെയും രക്ഷിക്കും എന്നു ചിന്തിക്കു. മന്ത്രി ... എന്തേലും ഉപായം പെട്ടെന്ന് കണ്ടെത്തൂ.
മന്ത്രി : ഞാന്‍ ഒരു സന്ദിസംഭാക്ഷണം നടത്താന്‍ പറ്റുമോ എന്നു ഒന്ന് നോക്കട്ടെ.
രാജാവ് : രക്ത ചൊരിച്ചില്‍ ഇല്ലാതെ എന്തു പോം വഴി ഉണ്ടെലും അതിനായി ശ്രമിച്ചു നോക്കു മന്ത്രി.
ഏകദേശം രണ്ടു നാഴിക ) കഴിഞ്ഞു കാണും .... മന്ത്രി മടങ്ങി എത്തി. അന്തപുരത്തില്‍ നിന്നു അയല്‍ രാജ്യത്തിന്‍റെ ഭടന്മാരുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന രാജാവ് ഓടി എത്തി മന്ത്രിയുടെ വരവില്‍ എന്തെങ്കിലും ശുഭ പ്രതീക്ഷയും പേറി കൊണ്ട്.
മന്ത്രി : എല്ലാം കഴിഞ്ഞു പ്രഭോ ...
രാജാവ് : എന്‍റെ ഭഗവതീ ... എല്ലാം കഴിഞ്ഞെന്നു .....
മന്ത്രി : അങ്ങനെ അല്ല പ്രഭോ .... എല്ലാം ശുഭം ആയി എന്നു.
രാജാവ് : എല്ലാം ഒന്ന് തെളിച്ചു പറയൂ മന്ത്രി.
മന്ത്രി : അയല്‍ രാജ്യത്തെ രാജാവിനോട് സംസാരിക്കാന്‍ ഞാന്‍ അവിടെ ചെന്നു. അവിടെ രാജാവും പരിവാരങ്ങളും ഒരു മത്സരത്തില്‍ ആയിരുന്നു. ചോദ്യം ചോദിച്ചു ഉത്തരം മുട്ടിച്ചാല്‍ ചോദിക്കുന്നതെന്തും ലഭിക്കും എന്നായിരുന്നു നിബന്ധന. ഞാന്‍ കാണാന്‍ ചെന്നിരിക്കുന്നു എന്നു അറിഞ്ഞ രാജന്‍ എന്നെയും അവരുടെ സദസില്‍ ക്ഷണിച്ചു.
അവിടുത്തെ ഒരു പ്രമുഖന്‍ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു അപ്പോള്‍ അവര്‍...
ചോദ്യം ഇതായിരുന്നു 'ആകാശത്ത് എവിടെ സംഭരിച്ചിരിക്കുന്ന വെള്ളം ആണു മഴയായി പെയ്യുന്നത്?'
രാജാവ് : ഹഹ ആകാശത്ത് ജലം സംഭരിച്ചു വച്ചിരിക്കുന്നുവെന്നോ ??
മന്ത്രി : അതിനുള്ള ശരി ഉത്തരം ഭൂമിയില്‍ നിന്നുള്ള ജലം അതിന്‍റെ വാതക അവസ്ഥയില്‍ സംഭരിക്കുന്നു എന്നായിരുന്നു. ധാരാളം ബുദ്ധി ജീവികള്‍ ഉണ്ടായിരുന്നു ആ സഭയില്‍..
എല്ലാത്തിനും ഉത്തരവും കണ്ടെത്തി.
അവസാനം എന്‍റെ ഊഴം എത്തി. ചോദിയ്ക്കാന്‍ ഒരു ചോദ്യം വേണമായിരുന്നു എനിക്ക്. ഒരു പിടി വള്ളി പോലെ ... എന്തും ആവശ്യപ്പെടാമല്ലോ.
രാജാവ് : എന്നിട്ട് മന്ത്രി എന്ത് ചോദ്യം ചോദിച്ചു? ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് ? ഭൂമിയില്‍ ആകെ ഉള്ള വൃക്ഷങ്ങളില്‍ ഉള്ള ആകെ ഇലയുടെ എണ്ണം? അങ്ങനെ വല്ല ഉത്തരം മുട്ടിക്കുന്ന ചോദ്യവും ചോദിച്ചു നമ്മുടെ രാജ്യം രക്ഷിക്കാമായിരുന്നല്ലോ മന്ത്രി ?
മന്ത്രി : അവര്‍ അതിനൊക്കെ എന്തേലും മറുപടി പറഞ്ഞാല്‍ എനിക്ക് അത് അല്ല എന്ന് തെളിയിക്കാന്‍ കഴിയില്ലല്ലോ.
രാജാവ് : എന്നിട്ട് .. മന്ത്രി എന്ത് ചോദിച്ചു എന്ന് പറഞ്ഞില്ലല്ലോ.
മന്ത്രി : രാജന്‍ പുറത്തേക്ക് ഒന്ന് നോക്ക് ......
രാജാവ് : അവിടെ എന്താ ഇത്ര വിശേഷമായിട്ടു ??
മന്ത്രി : അങ്ങ് ഒന്ന് നോക്കിയാലും പ്രഭോ ...
രാജാവ് : (പുറത്തേക്ക് നോക്കികൊണ്ട് .....) അവിടെ എന്താ എതിര്‍ പക്ഷത്തു ഒരു ആരവം..... പടപ്പുറപ്പാടാണോ ... ??? അല്ലല്ലോ .... അവര്‍ കൂടാരങ്ങള്‍ അഴിച്ചു പോകുകയാണല്ലോ .....
എന്താ ഇവിടെ സംഭവിക്കുന്നത് .. മന്ത്രി .... ഒന്നു വിശദമാക്കാമോ ....
മന്ത്രി : അതെ അവര്‍ മടങ്ങി പോകുകയാണ്..... അവര്‍ എന്‍റെ ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയാത്തത് കൊണ്ട് അടിയന്‍ അവരോടു ആവശ്യപെട്ടു ... ഒരു രക്ത ചൊരിച്ചിലിനു മുതിരാതെ അടിയന്‍റെ നാട് ഉപേക്ഷിച്ചു പോകണം എന്ന്.
രാജാവ്: അതിനു മന്ത്രി ഇനിയും പറഞ്ഞില്ലല്ലോ എന്ത് സമസ്യ ആണ് മന്ത്രി ഉന്നയിച്ചതെന്ന്.
മന്ത്രി : ഞാന്‍ ഒരു നിസാര ചോദ്യം ചോദിച്ചു.
രാജാവ് : എന്തായിരുന്നു അത് ?
മന്ത്രി :: അത് .... അത് ....
രാജാവ് :: പറയൂ മന്ത്രി .....
മന്ത്രി : 'ഇതു വരെ ആരും ചോദിക്കാത്ത ചോദ്യം എന്തായിരുന്നു' ..... എന്നതായിരുന്നു എന്‍റെ ചോദ്യം .......
പലരും പല ചോദ്യങ്ങളും ചോദിച്ചു ... പല ഉത്തരങ്ങളും വന്നു.... പക്ഷെ അവസാനം എല്ലാവരും തോല്‍വി സമ്മതിക്കുക തന്നെ ചെയ്തു.
പല വിധത്തിലുള്ള സമ്മാനങ്ങള്‍ അവര്‍ വാഗ്ദാനം ചെയ്തു. പക്ഷെ ഞാന്‍ അപ്പോള്‍ വീണ്ടും അവരോടു ഒരു ചോദ്യം ചോദിച്ചു. സ്വന്തം രാജ്യത്തിന്‍റെയും സ്വന്തം പ്രജകളുടെയും ജീവനേക്കാള്‍ പ്രധാനമായി എന്ത് സമ്മാനം ആണ് എനിക്കിപ്പോള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക എന്ന്.
അപ്പോള്‍ തന്നെ സദസില്‍ ഉണ്ടായിരുന്ന അയല്‍ രാജ്യത്തെ രാജാവ് അതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അവര്‍ ഇന്ന് തന്നെ മടങ്ങും ...
രാജാവ് : (സന്തോഷത്തോടെ) മന്ത്രിയുടെ അപാര ബുദ്ധി നമ്മുടെയും രാജ്യത്തിന്‍റെയും പ്രജകളുടെയും ജീവന്‍ രക്ഷിച്ചു. മന്ത്രിക്കു എന്തു തന്നെ തന്നാലും മതിയാവില്ല. എന്തു വേണം എന്നു പറയൂ മന്ത്രി...
മന്ത്രി : ഒന്നും വേണ്ട പ്രഭോ ..... ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കണം എന്നു വിചാരിച്ചു അല്ല അവിടേക്ക് പോയതും .... അവിടെ എത്തിപെട്ടതും. പക്ഷെ ജീവന്‍ പോകാതിരിക്കാന്‍ ഒരു ചോദ്യം ചോദിക്കേണ്ടി വന്നപ്പോള്‍ ആരോ മനസ്സിന്‍റെ ഉള്ളില്‍ ഒരു ചോദ്യം കൊണ്ടു ഇട്ടു തന്നു .....
അതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നു എനിക്കറിയില്ല.
രാജാവ് : സമ്മതിച്ചു തന്നിരിക്കുന്നു മന്ത്രി .... എന്തായാലും.... അതൊക്കെ പോട്ടേ ..... എന്തായിരുന്നു 'ആരും ചോദിക്കാത്ത ആ ചോദ്യം ??'
മന്ത്രി : അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നെങ്കില്‍ .... എന്നു ശരിക്കും ആശിച്ചു പോകുകയാ ഞാനും .....
രാജാവ് :: ഹഹഹഹ ............
"ആരും ചോദിക്കാത്ത ചോദ്യം ... അങ്ങനെ ഒന്നു ഉണ്ടോ ?? ഉണ്ടെങ്കില്‍ തന്നെ അത് ചോദിച്ചു കഴിയുമ്പോള്‍ അത് അങ്ങനെ അല്ലാതെ ആകുന്നില്ലേ ??"
അങ്ങനെ ഇനി ഒരു ചോദ്യം ഇനി ഉണ്ടാകുമോ ??? കാലം തെളിയിക്കട്ടെ അങ്ങനെ ചോദ്യം ഉണ്ടെങ്കില്‍ ... അല്ലെ ???????
പ്രശാന്ത് കെ
prasanthk4u.blogspot.com
Monday, June 20, 2011
പിറന്നാള്‍ സമ്മാനം
വരുമോ എന്‍ പ്രിയ തോഴീ നീ എന്നരികിലായ്
തരുമോ ഒരു ചുടു നിശ്വാസം എന്‍ മാറിലായ്
നിന്‍ ജീവ പാതയില്‍ ഒരു നിഴല്‍ പോലെയായ്
നിന്‍ കൂടെ അലയുവാന്‍ ഇന്നും കൊതിപ്പൂ ഞാന്‍
നിന്‍ നോട്ടം കൊതിച്ചെത്രയോ കാത്തു ഞാന്‍
നിന്‍ സ്നേഹം തേടി എത്രയോ ഓടി ഞാന്‍
പിടയുന്ന നെഞ്ചിലെ വേദനകള്ക്കെന്തു
പകരം കൊടുത്താലും മാറില്ല തെല്ലുമേ
അറിയില്ല തോഴീ എന്‍ സ്നേഹത്തിന്‍ വേദന
അറിയുവാന്‍ പറയുവാന്‍ അറിയില്ല ഇന്നുമേ
തരുവാന്‍ ഈ ജീവിതമല്ലാതെ ഒന്നുമില്ലതു മാത്രം
തന്നിടാം നിന്‍ ഹിതമായെങ്കില്‍
സ്നേഹിപ്പാന്‍ മാത്രമേ അറിയൂ എനിക്കിന്നും
സ്നേഹത്തിന്‍ ആരാധകന്‍ ഞാന്‍ ഇന്നും നിന്‍
സ്നേഹത്തെ കിട്ടിടും എന്നുള്ള ചിന്തയാല്‍
സ്നേഹത്തെ നോക്കി ഞാന്‍ കാത്തു പാര്‍ത്തിടുന്നു.
പ്രശാന്ത് കെ
Sunday, November 28, 2010
സ്നേഹത്തിന്‍ കയ്യൊപ്പ് .....
ഒരു കുഞ്ഞു പൈതലിന്‍ നൈര്‍മല്യവും പേറി
എന്‍ ചാരെയണയുന്ന പ്രിയ സഖീ നിനക്കായി-
ട്ടേകുന്നു ഞാന്‍ ഈ കൊച്ചു ജീവിത യാത്രയില്‍
ഒരു നൂറു സ്വപനത്തിന്‍ വിസ്മയ കാഴ്ച്ചകള്‍
ചെഞ്ചുണ്ടില്‍ ഒളിപ്പിക്കും മന്ദഹാസത്തിനും
നിന്‍ മിഴി നല്‍ക്കുന്ന നോക്കിനും ഞാന്‍ എന്തു
പകരം തരുമെന്നറിയീല്ല എങ്കിലും ഏകിടാം
ഈ കൊച്ചു ജീവിതം പൂര്‍ണ്ണമായ്
കാലങ്ങള്‍ യവനികയ്ക്കപ്പുറം മറയ്ക്കുന്ന
ഓര്‍മ തന്‍ ചക്രവാളത്തിനും ഒരു വേള കണ്ടു
രസിക്കുവാന്‍ ഒന്നു മുഴുകുവാന്‍ തോന്നുന്ന
സ്നേഹത്തിന്‍ മായിക കാഴ്ച്ചകള്‍
പകരം തരാന്‍ വാക്കുകളിനിയില്ല നിന്നോട്
പറയുവാന്‍ പോലും കഴിവീല്ല നിന്നെ ഞാന്‍
സ്നേഹിച്ചു കൊതി തീരാന്‍ ഈ ജന്മം പോരാ
എന്നറിയുന്നു എങ്കിലും നല്‍കുന്നു എന്നെ ഞാന്‍
പ്രശാന്ത് കെ
Thursday, September 30, 2010
കാത്തിരിപ്പ് ...
ആ ചോദ്യം അവളെ അവളുടെ ചിന്തയില്‍ നിന്നുണര്‍ത്തി...
"എന്താ ചേച്ചി ചോദിച്ചത്?"
ഒരു ഗൌരവത്തോടെ " നീ എന്താ സ്വപ്നം കണ്ടു കൊണ്ടിരിക്കയാണോ" ചേച്ചി ചോദിച്ചു നിര്‍ത്തി .
അവള്‍ ഒന്നും മിണ്ടിയില്ല..... സത്യത്തില്‍ അവള്‍ക്കു എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു...
"അവന്‍ വരും എന്ന് തന്നെയല്ലേ നിന്നോട് പറഞ്ഞത് എന്നാ ഞാന്‍ ചോദിച്ചത്...
"ഉം" അവള്‍ ഒന്ന് അമര്‍ത്തി മൂളി.
"അവന്‍ നിന്നെ ചതിച്ചതാണോ ഇനി" ചേച്ചി വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു.
"ചേച്ചിയ്ക്ക് ഇപ്പോഴും ഈ ഒരു ചിന്തയെ ഉള്ളോ .... അവന്‍ എന്നെ ചതിക്കില്ല.." അവള്‍ പറഞ്ഞു നിര്‍ത്തി ....
"നിനക്കതെങ്ങനെ പറയാന്‍ സാധിക്കും"
അവള്‍ ചേച്ചിയെ പരുഷമായി ഒന്ന് നോക്കി വീണ്ടും ചിന്തയിലേക്ക് ആഴ്ന്നു"
"ഞാന്‍ പറയുന്നതെല്ലാം നിനക്ക് തെറ്റായിട്ടു മാത്രമേ കാണാന്‍ കഴിയൂ .... ഞാന്‍ ഒന്നും പറയുന്നില്ല .. നീ എന്നോട് പിണങ്ങണ്ട"
അവള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കേള്‍ക്കുന്നില്ല എന്ന് നടിച്ചു കൊണ്ടിരുന്നു...
സമയം കഴിഞ്ഞു അവന്‍ വന്നില്ല .... അവള്‍ക്കു ആകെ വിഷമം ആയി ... വെപ്രാളം ആയി .... എവിടെ വിളിച്ചാല്‍ കിട്ടും.. എന്നോട് ഒരുങ്ങി വരാന്‍ പറഞ്ഞിട്ട് അവന്‍ ഇതെവിടെ പോയി. അവള്‍ വിളിക്കാവുന്നവരെ ഒക്കെ വിളിച്ചു നോക്കി .... ആര്‍ക്കും ഒരു അറിവും ഇല്ല അവന്‍ എവിടേക്ക് പോയി എന്ന്.... അവന്റെ മൊബൈല്‍ രാവിലെ മുതല്‍ തന്നെ ഓഫ് ആയിരുന്നതില്‍ അവള്‍ക്കു പന്തി കേടായി ഒന്നും തോന്നിയിരുന്നില്ല ........ പക്ഷെ ഇത്രയും വലിയ ഒരു കാര്യം അവന്റെ ജീവിതത്തില്‍ നടക്കാന്‍ പോയിട്ട് അവന്റെ സുഹൃത്തുക്കളോട് പോലും പറയാതെ ഇരുന്നതില്‍ അവള്‍ക്കു ഇപ്പോള്‍ സംശയം തോന്നി പോയി.
"അവന്‍ എന്നെ ചതിച്ചു കാണുമോ ചേച്ചി" ... ഇടറുന്ന ശബ്ദത്തില്‍ അവള്‍ ചോദിച്ചു.
"ഹേയ് അവനു നിന്നെ ചതിക്കാന്‍ പറ്റുമോ ?" ഇത്രയും നേരം സംശയിച്ചിരുന്ന ചേച്ചി തന്റെ നിലപാട് മാറ്റി.
"അവന്‍ രാത്രി വിളിച്ചപ്പോഴും എന്നോട് പറഞ്ഞത് ഒമ്പത് മണിക്ക് ഞാന്‍ കൃത്യം അവിടെ എത്തും എന്നാണു" - അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര് പൊടിയാന്‍ തുടങ്ങി...
"നീ സമാധാനിക്കു... ഞാന്‍ അവന്റെ കൂട്ടുക്കാരെ ആരെയെങ്കിലും ഒന്ന് വിളിച്ചു നോക്കട്ടെ" ചേച്ചി അവളുടെ മൊബൈല്‍ വാങ്ങി പുറത്തേക്കു നടന്നു...
ഏകദേശം പത്തു മിനിറ്റു കഴിഞ്ഞു ചേച്ചി അവിടേക്ക് കടന്നു വന്നൂ..
"വാ നമുക്ക് പോകാം." ചേച്ചി ആവശ്യപെട്ടു
"എവിടേക്ക് ? അവര്‍ എന്താ പറഞ്ഞത് ? " അവള്‍ ആകാംഷയോടെ ചോദിച്ചു...
"അവന്‍ നിന്നെ ചതിച്ചതാ മോളെ .." . ചേച്ചി ഒരു കരച്ചിലിന്‍റെ വക്കില്‍ എത്തിയിരുന്നു
"അവര്‍ എന്താ പറഞ്ഞത് എന്ന് ഒന്ന് തെളിച്ചു പറ ചേച്ചി"
"നീ വാ ഞാന്‍ പറയാം"
"ഇല്ല ഞാന്‍ വരണില്ല ... ചേച്ചി പറ എന്താ സംഭവിച്ചതെന്ന്"
"അവനു വേറെ കല്യാണം ഉറപ്പിച്ചിരുന്ന കാര്യം നിനക്കറിയാമോ? അവന്‍ ഇന്ന് രാവിലെ അവന്റെ അച്ഛന്‍റെ അടുത്തേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി അവന്‍റെ കൂട്ടുകാരനോട് പറഞ്ഞിരുന്നു എന്ന് ............. " ചേച്ചി പറഞ്ഞു നിര്‍ത്തി .....
അവള്‍ അത് കേട്ട് സ്തബ്ധയായി ഇരുന്നു.................
"അവന്‍ നിന്നെ ചതിക്കുകയായിരുന്നു മോളെ ..... ചതിയന്‍ ... അവന്‍ നല്ലവന്‍ ആണെന്നുള്ള നിന്റെ ഉറപ്പിന്‍ മേല്‍ ആണ് ഞാന്‍ ഇത്രയും നാള്‍ നിനക്ക് പിന്തുണ നല്‍കിയത് ... ഇനി എനിക്കതിനു ആകില്ല"
അവള്‍ ഒന്ന് കരയുക പോലും ചെയ്തില്ലാ ..... മരിച്ചതിനു തുല്യമായി ഇരുന്നു....
"മോളെ ഇനി ഇവിടെ ഇരിക്കണ്ട.... നമുക്ക് വീട്ടിലേക്കു പോകാം" ചേച്ചി അവളെ പിടിച്ചു വലിച്ചു കൊണ്ട് കരഞ്ഞും കൊണ്ട് നടന്നു.
പിന്നാലെ ഒരു തുടലില്‍ ബന്ധിച്ച ഒരു പട്ടിയെ പോലെ അവളും നടന്നു .... ആരോ എവിടേക്കോ കൊണ്ട് പോകുന്നു .......
തിരിച്ചു റൂമില്‍ എത്തിയിട്ടും അവള്‍ അതെ അവസ്ഥയില്‍ തന്നെ തുടര്‍ന്നൂ.
മാതാപിതാക്കള്‍ പോലും ശ്രമിച്ചിട്ടും ഒരു രക്ഷയും കണ്ടെത്തിയില്ല.
അവരുടെ ഇഷ്ടം ഇല്ലാതെ പോയി കണ്ടെത്തിയ പയ്യന്‍ അല്ലെ .... എങ്കിലും സ്വന്തം മകളെ അവര്‍ക്ക് അങ്ങനെ ഉപേക്ഷിക്കുവാന്‍ ആകുമായിരുന്നില്ല.
പക്ഷെ ആ കണ്ണില്‍ നിന്ന് ഒരു ഇറ്റ് കണ്ണുനീര്‍ പോലും വന്നില്ല. ഒരുതരം മരവിച്ച അവസ്ഥ ..........
ഈ അവസ്ഥ ദിവസങ്ങളോളം തുടര്‍ന്നൂ... മാസങ്ങളോളം അവള്‍ അവളുടെ ആ മുറി വിട്ടു പുറത്തു വരാതെ ഇരുന്നു.
ഭക്ഷണം കഴിക്കുന്നത് ആരേലും നിര്‍ബന്ധം പിടിക്കുമ്പോള്‍ മാത്രം....
അവളെ അവളുടെ മാതാപിതാക്കള്‍ മാനസിക രോഗത്തിന് ചികിത്സിക്കുന്ന ഏതേലും ആശുപത്രിയില്‍ കാണിക്കാന്‍ തീരുമാനിച്ചു. വളരെ പതിയെ ആയിരുന്നു അവളുടെ ആ മാനസിക നിലയിലേക്കുള്ള തിരിച്ച് വരവ് ... അത്രയ്ക്കും വലിയ ആഘാതം ആയി പോയി അവള്‍ക്കു ആ സംഭവം. ഒടുവില്‍ അവള്‍ ഒരു വിധം സുഖം ആയി എന്നുറപ്പിച്ച മാതാപിതാക്കള്‍ അവളെ വീട്ടിലേക്കു തിരികെ കൊണ്ട് വന്നൂ..... മകളുടെ സന്തോഷത്തിനു വേണ്ടി പുതിയ വിവാഹാലോചനകള്‍ നോക്കാന്‍ തുടങ്ങി.. അവള്‍ ശക്തിയുക്തം എതിര്‍ത്ത് എങ്കിലും അവളുടെ എതിര്‍പ്പുകള്‍ ഒന്നും അവിടെ വിലപോയില്ല.
ഒടുവില്‍ അവളുടെ കല്യാണം തീരുമാനിച്ചു .... നല്ല ഒരു പയ്യനുമായി അവളുടെ മാതാപിതാക്കള്‍ കല്യാണം കഴിപ്പിച്ചു ..... അവള്‍ക്കു ഭര്‍തൃ ഗൃഹത്തിലേക്കു പോകേണ്ടിയ ദിവസം എത്തി .... അവള്‍ കൊണ്ട് പോകേണ്ട സാധനങ്ങള്‍ എല്ലാം എടുത്തു ...... അപ്പോഴാണ് എപ്പോഴോ അവള്‍ക്കു നഷ്ടമായ അവളുടെ മൊബൈല്‍ അവളുടെ ശ്രദ്ധയില്‍ പെട്ടത് .......
"ചതിയന്‍ .... എന്നെ വഞ്ചിക്കാന്‍ വേണ്ടി എനിക്ക് സമ്മാനിച്ച അവന്‍റെ ഒരു മൊബൈല്‍"
അവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യം അവള്‍ക്കു ഉണ്ടായിരുന്നു. അവള്‍ മൊബൈല്‍ ദൂരത്തേക്ക് വലിച്ചെറിയാന്‍ തീരുമാനിച്ചു. അവള്‍ നോക്കിയപ്പോള്‍ അതില്‍ ചാര്‍ജ് ഇല്ലാത്തതിനാല്‍ ഓഫ് ആയ അവസ്ഥയില്‍ ആയിരുന്നു...
"കളയാന്‍ പോകുന്ന മൊബൈലിനു എന്തിനാ ചാര്‍ജ്"
പിന്നെയും ........ ഇത്രയും നാള്‍ ഉപയോഗിച്ചതല്ലേ ... പഴയ സിം ഉപേക്ഷിച്ചാല്‍ ഒരു പുതിയ സിം വാങ്ങി ഇട്ടു ഉപയോഗിക്കാമല്ലോ എന്ന് അവള്‍ കരുതി ....
എവിടെയോ കിടന്ന ചാര്‍ജര്‍ തപ്പിയെടുത്തു അവള്‍ ആ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് അവള്‍ ബാക്കി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ തുടങ്ങി.....
ബാക്കി സാധനങ്ങള്‍ എല്ലാം അടുക്കി വച്ച് അവള്‍ വന്നു മൊബൈല്‍ എടുത്തു ഓണ്‍ ചെയ്തു .....
അവള്‍ക്കു എന്തോ ദേഷ്യം അപ്പോഴും മൊബൈലി നോട് ഉണ്ടായിരുന്നു.
സിം ഉപയോഗം ഇല്ലാതെ ആയിട്ട് വളരെ കാലം ആയിരിക്കുന്നു അത് കൊണ്ട് തന്നെ റേഞ്ച് ഒന്നും കാണിക്കുന്നില്ല.... അവള്‍ക്കു അത് ആശ്വാസം ആയി തോന്നി.
കുറച്ചു കഴിഞ്ഞു ആ മൊബൈലില്‍ തന്നെ ഉള്ള സ്പൈ കാള്‍ എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഓട്ടോമെടിക് ആയി ലോഡ് ആയി വന്നു നിന്നൂ....
അവള്‍ക്കു അവന്‍റെ സ്വരം വീണ്ടും വീണ്ടും കേള്‍ക്കാന്‍ അവരുടെ സംഭാഷണങ്ങള്‍ ഓട്ടോമെടിക് ആയി മൊബൈലില്‍ സ്റ്റോര്‍ ചെയ്യാന്‍ വേണ്ടി അവന്‍ ഇന്‍സ്റ്റോള്‍ ചെയ്തു കൊടുത്ത സോഫ്റ്റ്‌വെയര്‍. അതില്‍ അവസാന കുറെ അധികം സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. അവന്‍ വിളിച്ച കാളുകള്‍ .. അവള്‍ അവന്‍റെ കൂട്ടുകാര്‍ക്ക് വിളിച്ച കാളുകള്‍ ... ചേച്ചി വിളിച്ച ആ കാള്‍ .....
അവള്‍ എല്ലാം അതില്‍ നിന്നും ക്ലിയര്‍ ചെയ്യാന്‍ ഒരുങ്ങി. പക്ഷെ എന്തോ അവളെ ഒരിക്കല്‍ കൂടി അവന്‍റെ സംഭാഷണം കേള്‍ക്കണം എന്ന് തോന്നിപ്പിച്ചു.
അതില്‍ അവര്‍ പറഞ്ഞതെല്ലാം ഉണ്ടായിരുന്നു. അവരുടെ ജീവിതത്തെ കുറിച്ച് അവര്‍ കണ്ട സ്വപ്‌നങ്ങള്‍ ... വിവാഹത്തിനു വേണ്ടി അവന്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ എല്ലാം...
അവള്‍ മനസ്സില്‍ അവനെ ശപിച്ചു കൊണ്ടേ ഇരുന്നു..
"വഞ്ചകന്‍ .... എന്നെ ചതിച്ചു അവന്‍ എവിടെ പോയാലും അവന്‍ രക്ഷപെടില്ല.. അത്രയ്ക്കും എന്നെ വിഷമിപ്പിച്ചു അവന്‍" അവള്‍ ഉള്ളില്‍ പറഞ്ഞു കൊണ്ടേ ഇരുന്നു...
ഓരോന്ന് കേട്ട് കേട്ട് അവസാനം ചേച്ചി വിളിച്ച സംഭാഷണത്തില്‍ എത്തി ...
അപ്പോഴാണ് അവള്‍ അറിയുന്നത് രാത്രി തന്നോട് സംസാരിച്ചു ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോയ അവന്‍ ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്രയ്ക്ക് വേണ്ടിയാണ് തന്നോട് യാത്രാ മൊഴി ചൊല്ലിയതെന്നു........ അവളെ കാത്തു ഇരുത്തി വഞ്ചിച്ച അവന്‍ ഒമ്പത് മണിക്ക് അവള്‍ക്കു വാക്ക് കൊടുത്തു എങ്കിലും അവന്‍ അറിയാതെ ആരോ കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി അവന്‍റെ അന്ത്യ കര്‍മങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആണ് നടത്തിയതെന്ന് ......
ഇത്രയും നാള്‍ അവനു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താതെ ഇരുന്ന അവള്‍ അന്ന് ഒരുപാട് കരഞ്ഞു ..... ഒരുപക്ഷേ ഇനി ഒരിക്കലും അവനു വേണ്ടി കണ്ണുനീര്‍ പൊഴിക്കാന്‍ അവള്‍ക്കു കഴിയില്ല എന്ന തിരിച്ചറിവാകാം അവളെ കൂടുതല്‍ സങ്കടപെടുതിയത്. ഇത്രയും നാള്‍ അവള്‍ വഞ്ചകന്‍ എന്ന് കരുതിയ അവന്‍ എങ്ങനെ വഞ്ചകന്‍ ആയി എന്ന് അവള്‍ തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കുണ്ടായ വേദന .... അത് .... അത് ഒരു വലിയ വേദന തന്നെ ആണ് .... അല്ലെ ??
പ്രശാന്ത് കെ
Monday, September 27, 2010
തപസ്യ - ഒരു പ്രയാണത്തിന് വേണ്ടി ഉള്ള ഒരുക്കം.
![]() |
![]() |
സ്വയം തിരിച്ചറിയാന്‍ അല്ലെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത മനുഷ്യന് മറ്റുള്ളവര്‍ മനസിലാക്കുന്നില്ല എന്ന് പറയാന്‍ എന്ത് അധികാരം ആണ് ഉള്ളത്. ഇത് എന്‍റെ തന്നെ കാര്യം ആണ്. അത് കൊണ്ട് തന്നെ എനിക്ക് ആരോടും പരാതി ഇല്ല താനും. വേദന എന്നത് നാം എപ്പോഴോ അനുഭവിച്ച ഒരു സന്തോഷത്തിന്റെ ഉച്ച സ്ഥായിയില്‍ ഉള്ള നിന്നുള്ള ഒരു വീഴ്ച മൂലം ഉണ്ടാകുന്ന ഒരു വികാരം ആണ്. എനിക്ക് എന്നെ നന്നായി അറിയാം എന്നുള്ള എന്നിലെ അഹന്ത എന്ന് തീരുമോ അന്ന് ഞാന്‍ എന്നെ മനസിലാക്കാന്‍ തുടങ്ങും. ആ പ്രയത്നം തുടങ്ങേണ്ടിയിരിക്കുന്നു. അതിനായി ഒരു ശ്രമം നടത്താന്‍ തന്നെ തീരുമാനിച്ചു. മനസിന് പക്വത നേടാന്‍ മുനി വര്യന്മാര്‍ പലരും തപസു അനുഷ്ടിച്ചത് പോലെ ഒരു തപസ്യ എന്‍റെ ജീവിതത്തിലേക്കും പകര്‍ത്താന്‍ ഒരു ആഗ്രഹം. വേദനകളെ മറക്കുന്ന മനുഷ്യന്‍ ദേവ തുല്യന്‍ ..... പക മറക്കുന്ന മനുഷ്യന്‍ ദേവ തുല്യന്‍ .... സ്വന്തം മനസിനെ നിയന്ത്രിക്കുന്ന മനുഷ്യന്‍ ദേവ തുല്യന്‍ ... ഒരു ഒളിച്ചോട്ടം അല്ല..... പക്ഷെ ഒരു ഒളിച്ചോട്ടത്തിന് തുല്യമായി സ്വന്തം എന്ന ചിന്തയുടെ ഈ തലം വിട്ടു മറ്റൊരു തലത്തിലേക്ക് ഒരു പറിച്ചു നടലിനുള്ള ഒരു ശ്രമം. ചിലപ്പോള്‍ ഭ്രാന്തമായ ഒരു ചിന്ത ആയിരിക്കാം ഇത്. എങ്കിലും ഈ ഭ്രാന്തിനെ ഞാന്‍ സ്നേഹിക്കുന്നു.
Subscribe to:
Comments (Atom)







