Followers

Showing posts with label POEM. Show all posts
Showing posts with label POEM. Show all posts

Monday, June 20, 2011

പിറന്നാള്‍ സമ്മാനം


വരുമോ എന്‍ പ്രിയ തോഴീ നീ എന്നരികിലായ് 
തരുമോ ഒരു ചുടു നിശ്വാസം എന്‍ മാറിലായ്
നിന്‍ ജീവ പാതയില്‍ ഒരു നിഴല്‍ പോലെയായ്     
നിന്‍ കൂടെ അലയുവാന്‍ ഇന്നും കൊതിപ്പൂ ഞാന്‍ 

നിന്‍ നോട്ടം കൊതിച്ചെത്രയോ കാത്തു ഞാന്‍  
നിന്‍ സ്നേഹം തേടി എത്രയോ ഓടി ഞാന്‍ 
പിടയുന്ന നെഞ്ചിലെ വേദനകള്ക്കെന്തു 
പകരം കൊടുത്താലും മാറില്ല തെല്ലുമേ 

അറിയില്ല തോഴീ എന്‍ സ്നേഹത്തിന്‍ വേദന 
അറിയുവാന്‍ പറയുവാന്‍ അറിയില്ല ഇന്നുമേ
തരുവാന്‍ ഈ ജീവിതമല്ലാതെ ഒന്നുമില്ലതു മാത്രം 
തന്നിടാം നിന്‍ ഹിതമായെങ്കില്‍ 

സ്നേഹിപ്പാന്‍ മാത്രമേ അറിയൂ എനിക്കിന്നും 
സ്നേഹത്തിന്‍ ആരാധകന്‍ ഞാന്‍ ഇന്നും നിന്‍ 
സ്നേഹത്തെ കിട്ടിടും എന്നുള്ള ചിന്തയാല്‍ 
സ്നേഹത്തെ നോക്കി ഞാന്‍ കാത്തു പാര്‍ത്തിടുന്നു. 

പ്രശാന്ത്  കെ