വരുമോ എന്‍ പ്രിയ തോഴീ നീ എന്നരികിലായ്
തരുമോ ഒരു ചുടു നിശ്വാസം എന്‍ മാറിലായ്
നിന്‍ ജീവ പാതയില്‍ ഒരു നിഴല്‍ പോലെയായ്
നിന്‍ കൂടെ അലയുവാന്‍ ഇന്നും കൊതിപ്പൂ ഞാന്‍
നിന്‍ നോട്ടം കൊതിച്ചെത്രയോ കാത്തു ഞാന്‍
നിന്‍ സ്നേഹം തേടി എത്രയോ ഓടി ഞാന്‍
പിടയുന്ന നെഞ്ചിലെ വേദനകള്ക്കെന്തു
പകരം കൊടുത്താലും മാറില്ല തെല്ലുമേ
അറിയില്ല തോഴീ എന്‍ സ്നേഹത്തിന്‍ വേദന
അറിയുവാന്‍ പറയുവാന്‍ അറിയില്ല ഇന്നുമേ
തരുവാന്‍ ഈ ജീവിതമല്ലാതെ ഒന്നുമില്ലതു മാത്രം
തന്നിടാം നിന്‍ ഹിതമായെങ്കില്‍
സ്നേഹിപ്പാന്‍ മാത്രമേ അറിയൂ എനിക്കിന്നും
സ്നേഹത്തിന്‍ ആരാധകന്‍ ഞാന്‍ ഇന്നും നിന്‍
സ്നേഹത്തെ കിട്ടിടും എന്നുള്ള ചിന്തയാല്‍
സ്നേഹത്തെ നോക്കി ഞാന്‍ കാത്തു പാര്‍ത്തിടുന്നു.
പ്രശാന്ത് കെ
No comments:
Post a Comment