അങ്ങനെ ആ കാര്യത്തില്‍ തീരുമാനം ആയി ...... ഇനി എന്നും ദുബൈയില്‍ താമസിച്ചു അബു ദാബിയില്‍ ജോലിക്ക് വരണം ... എന്റെ ബസ്സ് സുഹൃത്തുക്കളോട് സംസാരിക്കാനുള്ള സമയം അങ്ങനെ കാലാവധി ഇല്ലാതെ അവസാനിച്ചിരിക്കുന്നു എന്ന് തോന്നുന്നു ....... എന്റെ ഓരോ ദിവസത്തില്‍ നിന്നും ഏകദേശം 4 മണിക്കൂര്‍ വീതം റോഡില്‍ ചിലവഴിക്കേണ്ടി വരും ഇന്ന് മുതല്‍ ...
ആലോചിക്കാന്‍ കൂടി വയ്യ ...... എന്ത് പറയാന്‍ പറ്റും ... കമ്പനിയുടെ തീരുമാനം അല്ലെ ? അനുസരിക്കാതെ വഴി ഇല്ല .................. അവിടെ ചെന്നെത്തി നെറ്റ് കണക്ഷന്‍ ഉണ്ടേല്‍ ഇടയ്ക്കെങ്കിലും വരാന്‍ നോക്കാം .... രാവിലെ 8 മണിക്ക് ഓഫീസില്‍ എത്തണം എങ്കില്‍ 6 മണിക്കെങ്കിലും പുറപ്പെടണം .....അതിനു വേണ്ടി കുറഞ്ഞ പക്ഷം 5:30 നു എങ്കിലും എഴുന്നേല്‍ക്കണം.
അതും റമദാന്‍ ടൈം ആയ ഈ സമയത്ത് തന്നെ ........ ഇടി വെട്ടിയവന്റെ മുകളില്‍ പാമ്പും ഫാമിലിയും താമസം ആക്കിയത് പോലെയായി ഇപ്പോള്‍ .
No comments:
Post a Comment