Followers

Monday, August 9, 2010

സ്വയം ഒരു അവലോകനം ചെയ്യാന്‍ ഒരു അവസരം

ഇതാ ഇവിടെ എന്റെ ചില ചോദ്യങ്ങള്‍ എന്റേത് എന്ന് പറയാന്‍ പറ്റില്ല .. ഇത് എല്ലാവരും സ്വയം ചിലപ്പോഴെങ്കിലും ആലോചിച്ചിട്ടുള്ള കുറച്ചു ചോദ്യങ്ങള്‍ ആണ് ....... എനിക്ക് ഇത് ആരോടും ചോദിച്ചു ഉത്തരം മുട്ടിക്കാന്‍ ഒന്നും അല്ല .... നിങ്ങള്‍ക്ക് തന്നെ സ്വയം ഒരു അവലോകനം ചെയ്യാന്‍ ഒരു അവസരം ............

1 ഇന്ന് ഈ ലോകം, അതിന്റെ സ്പന്ദനം അങ്ങ് നിന്ന് പോയി എന്ന് വിചാരിക്കുക .... നിങ്ങള്‍ ഒക്കെ എവിടെയാകും നാളെ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ഞാന്‍ ഉദ്ദേശിച്ചത് മരണാനന്തരം എവിടെ പോകും എന്ന്. മരണാനന്തരം എന്താണ് സംഭവിക്കുന്നത്‌ ഇന്നും ആര്‍ക്കും തെളിയിക്കാന്‍ പറ്റിയിട്ടില്ല എങ്കിലും സ്വര്‍ഗം നരകം എന്നീ സംഭവങ്ങള്‍ ഉണ്ട് എന്ന് കരുതി മറുപടി കണ്ടെത്താന്‍ ശ്രമിക്കുക

2 നാളെ ലോകം അവസാനിക്കുന്നു എന്ന് വിശ്വസിക്കാവുന്ന തെളിവുകള്‍ കിട്ടി നിങ്ങള്‍ക്ക് എങ്കില്‍ നിങ്ങളുടെ അവസാന ദിവസമായ ഇന്ന് നിങ്ങള്‍ എന്തൊക്കെ ചെയ്തു കൂട്ടും .... എന്ത് ചെയ്തു കൂട്ടിയാലും നിങ്ങള്‍ക്ക് നിങ്ങള്‍ ഇടുന്ന വസ്ത്രം പോലും കൊണ്ട് പോകാന്‍ പറ്റുമെന്ന് ഉറപ്പു പറയാന്‍ പറ്റുമോ

3 നാം ഇന്ന് ഈ കാണുന്ന ലോകത്തിന്റെ മോഹങ്ങളും പ്രതീക്ഷകളും ക്ഷണികം ആണെന്ന് നിങ്ങള്‍ക്ക് ബോധ്യപെട്ടാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യാന്‍ ശ്രമിക്കും ?. തിരിഞ്ഞു നോക്കി നിങ്ങള്‍ വന്ന വഴിയില്‍ നിങ്ങള്‍ ചവിട്ടി കളഞ്ഞ അല്ലെങ്കില്‍ അവഗണിച്ച ആളുകളെ ഓര്‍ത്തു ഒരു തുള്ളി കണ്ണുനീര്‍ വാര്‍ക്കാന്‍ എങ്കിലും നിങ്ങള്‍ക്ക് കഴിയുമോ ?

4 നിങ്ങളുടെ സഹോദരനെയോ സഹോദരിയെയോ അവര്‍ അകപെട്ടിരിക്കുന്ന ഒരു പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് സഹായിച്ചു വിടുവിക്കാന്‍ സാധിക്കും ... പക്ഷെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സമ്പാദിച്ച സമ്പത്ത് മുഴുവന്‍ അവര്‍ക്ക് വേണ്ടി നഷ്ടപെടുത്തേണ്ടി വരും എങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കാന്‍ തയാറാകുമോ ? നിങ്ങള്‍ സ്വന്തം സഹോദര സഹോദരികളെ സഹായിക്കില്ല എന്ന് വരുകില്‍ വേറെ ഒരാളെയും സഹായിക്കുമെന്ന് കരുതണ്ടാ.

5 ആവശ്യങ്ങളില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന സഹായ ഹസ്തം നിങ്ങള്‍ക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുന്ന സാഹചര്യത്തിലും എന്ത് കൊണ്ട് ബാക്കി ഉള്ളവര്‍ക്ക് കൊടുക്കാന്‍ ആകുന്നില്ല ?

6 ഈ ലോകത്തില്‍ നമ്മെ ആക്കിയതിന്റെ ഉദ്ദേശം നിങ്ങള്‍ നിവര്‍ത്തിച്ചു കഴിഞ്ഞോ ? തുടങ്ങുകയെങ്കിലും ചെയ്തിട്ടുണ്ടോ ?

എല്ലാവരെയും മഹാ കാരുണികനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ....

വെറുതെ ഒരു പോഴന്‍ പറഞ്ഞതാണെന്ന് നിങ്ങള്‍ കരുതിയാലും എനിക്ക് പ്രശനമില്ല .. നൂറു പേരില്‍ നിന്നു ഒരാളെങ്കിലും ഇതില്‍ ഒരെണ്ണത്തിനു എങ്കിലും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഞാന്‍ ഈ ശ്രമത്തില്‍ വിജയിച്ചതായി കരുതും. സ്വയം ഒന്ന് അവലോകനം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകണം എന്ന് ഈ എളിയ സഹോദരന്‍ അഭ്യര്‍ത്ഥിക്കുന്നു

No comments: