എഴുതുന്നു. എഴുതി വരുമ്പോള്‍ ഒന്നും ആകുന്നില്ല എന്ന് തിരിച്ചറിയുന്നു എങ്കിലും വിട്ടു കൊടുക്കാന്‍ ഒരു മടി ഉള്ളത് കൊണ്ട് വീണ്ടും എഴുതുന്നു...അതാണ് ഞാന്‍ എന്നെ കുറിച്ച് മനസിലാകിയ എന്നിലെ ഞാന്‍ എന്ന ബ്ലോഗന്...... ഇതില്‍ കഥയില്ല, കവിതയില്ല,വാര്‍ത്തകള്‍ ഇല്ല, ആശയങ്ങള്‍ ഇല്ല, തമാശകള്‍ ഇല്ല. ഉള്ളത് ഒരു മനുഷ്യന് മാത്രം.അവന്റെ മനസിന്റെ സഞ്ചാരങ്ങള്‍ക്ക് ഇടയില്‍ അവന് കണ്ടതായ കാര്യങ്ങള്‍ ചിലപ്പോള്‍ അവനു എഴുതാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ എന്ത് പേരിട്ടു വിളിച്ചാലും അതാണ് ഇപ്പോള്‍ ഇതില്‍ കാണുന്നത്.
Followers
Monday, August 9, 2010
August 09 2010
അങ്ങനെ ഒരു ദിവസം കൂടി കടന്നു പോകുന്നു .. ഈ മരുഭൂമിയില്‍ ഏകനായി ജീവിക്കുമ്പോള്‍ ഉള്ള ഒരു അസ്വസ്ഥത തീര്‍ക്കാന്‍ എന്തേലും ചെയ്യണമല്ലോ എന്ന് കരുതി ചെയ്യുന്ന ഒരു പ്രവര്‍ത്തിയായി ഇവിടെയുള്ള ജോലി ഇപ്പോള്‍ തോന്നുന്നു. എന്ത് പറഞ്ഞാലും ദൈവം എനിക്കും ഒരു ദിവസം കൂടി തന്നല്ലോ .... ദൈവത്തിനു സ്തുതി എത്ര കരേറ്റിയാലും മതിയാവില്ല ..... നമ്മള്‍ ഓരോ ദിവസവും എന്തൊക്കെ ചെയ്യണം എന്ന് എനിക്ക് എന്റെ അപ്പച്ചന്‍ പറഞ്ഞു തന്നാല്‍ മതി ... ഞാന്‍ ഒന്നും അനുസരിക്കാതെ ഇരിക്കില്ല ... കാരണം എന്നെ പോറ്റി പുലര്‍ത്തുന്നത് എന്റെ അപ്പച്ചന്‍ മാത്രമാണ് .... എന്റെ അപ്പായോ ഞാന്‍ എന്നേക്കാള്‍ സ്നേഹിക്കുന്ന എന്റെ അമ്മയോ പോലും ഇല്ല എനിക്കിപ്പോള്‍ കൂട്ടിനു ... നാളെയും ഒരു ദിവസം എനിക്ക് തരുന്നു എങ്കില്‍ എന്റെ കാലുകള്‍ക്ക് ദീപവും പാതയ്ക്ക് പ്രകാശവുമായി എന്റെ ദൈവം എന്റെ അപ്പച്ചന്‍ കൂടെ ഉണ്ടാകും .....എന്ന വിശ്വാസത്തോടെ എല്ലാവര്‍ക്കും നന്മ വരണേ എന്നും എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിങ്ങലെല്ലവരെയും പ്രാര്‍ഥനയില്‍ ഓര്‍ത്തും കൊണ്ട് നിങ്ങളുടെ സ്വന്തം - പ്രശാന്ത് കെ
Subscribe to:
Post Comments (Atom)
No comments:
Post a Comment