Followers

Tuesday, August 10, 2010

August 10, 2010

ഒരു മനോഹര ദിവസത്തിനും കൂടി തിരശീല വീഴുന്നു ....... പ്രാര്‍ഥനയോടെ തുടങ്ങിയ ദിവസം .... ജോലി ഉണ്ടായിരുന്നു എങ്കിലും അധികം ഒന്നും ക്ഷീണം തോന്നാത്ത ഒരു ദിവസം. എന്തൊക്കെയോ ചെയ്തു തീര്‍ക്കണം എന്നുണ്ടായിട്ടും എന്തോ എവിടെയോ ബാക്കി നില്‍ക്കുന്നു എന്നൊരു തോന്നല്‍ ഇപ്പോഴും മനസിനുള്ളില്‍ ഒരു ഭാരമായി നില്‍ക്കുന്നു . എന്തോ ഒരു വിഷമം ഇപ്പോള്‍ ... ഒരു നല്ല ദിവസം വിട്ടു പിരിയുന്നതിന്റെ ആകും

നെഫിലയുടെ ബസ്സില്‍ കമന്റ്‌ അയച്ചാണ് തുടങ്ങിയത് ... പക്ഷെ സംസാരത്തിനിടയ്ക്ക് നെഫിലയില്‍ ഉണ്ടായ പ്രകടമായ മാറ്റം എന്നെ വളരെ വേദനിപ്പിച്ചു .... ഞാന്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു .... കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അവ്യക്തമായി തന്നെ തുടരുന്നു ..തെറ്റ് എന്റേത് ആണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .. ആ ഒരു സംഭവം എന്നില്‍ ഒരു നെഗറ്റീവ് എനെര്‍ജി ഉണ്ടാക്കിയോ എന്നൊരു സംശയം ...... കാരണം പിന്നെ ആരോടും സംസാരിക്കാന്‍ പോലും തോന്നാത്ത വിധം ഒരു വെറുപ്പ്‌ എന്നില്‍ സംജാതമായി. ഞാന്‍ ബസ്സിംഗ് നിര്‍ത്തിയാലോ എന്ന് ആലോചിക്കുന്നു ഇപ്പോള്‍... ഞാന്‍ എന്റെ ചിന്താഗതിയില്‍ ശരിയെന്നു തോന്നിയതും എന്നാല്‍ തമാശ രൂപേണയും അവതരിപ്പിച്ചിട്ടും പലര്‍ക്കും ഇതൊക്കെ വിഷമം ആകുന്നു എങ്കില്‍ അവരിലല്ല എന്നിലാണ് പോരായ്മ എന്ന് വിശ്വസിക്കാതെ ഇരിക്കാന്‍ തരം ഇല്ലല്ലോ....

ഇന്നലെ രാത്രി ഏകദേശം 12 00 മണി കഴിഞ്ഞാണ് കിടക്കാന്‍ സാധിച്ചത് ..... രാവിലെ ഞങ്ങളുടെ വെള്ളക്കാരന്‍ (ബ്രിട്ടീഷ്‌) മാനേജര്‍ വരുമെന്ന് അറിയാവുന്നത് കൊണ്ട് നേരത്തെ തന്നെ എഴുന്നേറ്റു പ്രാര്‍ത്ഥനയും മറ്റും നടത്തി ഓഫീസില്‍ റെഡി ആയി നിന്നു ... പക്ഷെ അദ്ദേഹത്തിന് വരാന്‍ തോന്നിയത് മീറ്റിംഗ് ഒക്കെ കഴിഞ്ഞു ഏകദേശം 11 :00 മണിയോട് അടുപ്പിച്ചു .... എന്നോട് വളരെ നല്ല അടുപ്പം ആണ് കക്ഷി .... ഒരു നല്ല മനുഷ്യന്‍ ... 1963 മോഡല്‍ ഒരു ബ്രിട്ടീഷ്‌ മനുഷ്യന്‍ ............ വര്‍ക്ക്‌ ചെയ്യുമ്പോള്‍ വര്‍ക്ക്‌ ... വര്‍ക്ക്‌ ഇല്ലെങ്കില്‍ സംസാരം .... അതാണ്‌ അദ്ദേഹത്തിന് ഇഷ്ടം .... അയാളുടെ വീടും ഫാം ഹൌസും എല്ലാം കഴിഞ്ഞ ഒരു ദിവസം ഗൂഗിള്‍ എര്‍ത്തിലൂടെ കാണിച്ചു തന്നു .... എന്റെ വീടും സ്ഥലവും കാട്ടി കൊടുത്തപ്പോള്‍ എന്നോട് കക്ഷിയുടെ ചോദ്യം "where is your swimming pool " - വെടി വച്ചാല്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ ബ്ലാ ബ്ലാ അടിച്ചോണ്ട് നിന്ന ഞാന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായി പോയി .. അടുത്തൊരു കുളം ഉണ്ട് അത് കാണിച്ചു കൊടുത്തു രക്ഷപെട്ടലോ എന്ന് ആലോചിച്ചെങ്കിലും "എനിക്ക് നീന്താന്‍ അറിയാത്തത് കൊണ്ട് അത് ഇത് വരെ ഉണ്ടാക്കിയിട്ടില്ല" എന്ന് പറഞ്ഞു രക്ഷപെട്ടു. പിന്നെയാണ് ആ പറഞ്ഞത് കൊണ്ടുണ്ടായ ഗുണം മനസിലായത് .... ഒരു നിമിഷത്തെ ജയത്തിനായി ആ കള്ളം പറഞ്ഞിരുന്നു എങ്കില്‍ അയാള്‍ വീക്ക്‌ എന്‍ഡില്‍ ടെസര്ട്ട് സവാരിയ്ക്കും സ്സുബി ടൈവിനും പോകുന്നതിന്റെ കൂട്ടത്തില്‍ എന്നേം വിളിച്ചോണ്ട് പോയി എന്റെ വീട്ടുകാര്‍ക്ക് മീന്‍ കൊത്തിയ ശരീരം കാണിച്ചു കൊടുത്തേനെ

ഇന്നലെ രാത്രി മെയിലിലൂടെ ഒരു സുഹൃത്തിനെ പറ്റി കുറച്ചു കാര്യങ്ങള്‍ അറിയാന്‍ പറ്റി ..... പ്രചോദനം നല്‍കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു .... ഇന്ന് ഇത് വരെ വേറെ ഓര്‍ക്കാന്‍ പറ്റിയതായി ഒന്നും സംഭവിച്ചതായി ഓര്‍ക്കുന്നില്ല .... ബസ്സില്‍ കയറി കുറച്ചു സമയം കളഞ്ഞു .... വേറെ പ്രത്യേകിച്ച് ഒന്നും തന്നെ ഓര്മ വരുന്നില്ല .... അപ്പോള്‍ ഇന്നത്തെ എന്റെ കഹാനി ഇവിടെ പരിസമാപ്തി കുറിക്കുന്നു ... ദൈവം നാളെ ഒരു ദിവസം കൂടി തരികയാണേല്‍ ദൈവത്തിന്റെ പദ്ധതിയില്‍ എന്നെ കൊണ്ട് നിങ്ങള്‍ക്കോ നിങ്ങളെ കൊണ്ട് എനിക്കോ എന്തെങ്കിലും ഒരു പദ്ധതി ഉണ്ടേല്‍ നമുക്ക് വീണ്ടും കാണേണ്ടി വരും ..... കാണാം ... കാണണം .. പിന്നെ ഒരു കാര്യം കമ്പനി നെറ്റ് കട്ട്‌ ചെയ്താല്‍ ദൈവത്തിനെ കുറ്റം പറയണ്ടാട്ടോ. അപ്പോള്‍ വീണ്ടും കാണും വരേയ്ക്കും നിങ്ങള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിങ്ങളുടെ സ്വന്തം

- പ്രശാന്ത് കെ

No comments: