Followers

Wednesday, August 11, 2010

ജോലി ചെയ്യാന്‍ വേണ്ടി ഉള്ള യാത്ര .



അങ്ങനെ രാവിലെ തന്നെ ഒരു യാത്ര കഴിഞ്ഞു ഓഫീസില്‍ എത്തി ചേര്‍ന്നു ........ഒഴിവാക്കാന്‍ പറ്റാത്ത ഒരു യാത്ര. അത് പോലെയായി ഇപ്പോള്‍ ഇത്. .... പെട്ടികള്‍ അടുക്കി വച്ചിരിക്കുന്നത് പോലെ കുറെ ബില്‍ഡിങ്ങുകളും നമ്മുടെ നാട്ടില്‍ വളരെ ചുരുക്കം മാത്രം കാണുന്ന നല്ല റോഡും ആരെ തോല്പ്പിക്കാനാണെന്ന് അറിയില്ലെങ്കിലും തല ഉയര്‍ത്തി നില്‍ക്കുന്ന ചില ഗോപുരങ്ങളും ഉണ്ടായിട്ടും ഒരു സിറ്റിയുടെ സ്പന്ദനം എന്നില്‍ ജനിപ്പിക്കാത്ത ദുബൈയില്‍ നിന്ന് അബു ദാബിയിലേക്ക് ഒരു യാത്ര .....

എന്‍റെ രണ്ടാം വീട് തന്നെയാണ് അബു ദാബി. എന്താണ് ദുബൈയെ ഞാന്‍ വെറുക്കുന്നതെന്ന് എനിക്ക് അറിയില്ല . കമ്പനിയുടെ നീലയും മഞ്ഞയും കലര്‍ന്ന നിസ്സാന്‍ സണ്ണിയില്‍ യാത്ര ചെയ്യുമ്പോള്‍ ഓരോ വാഹനത്തിലും യാത്ര ചെയ്യുന്നവര്‍ സൂക്ഷിച്ചു "ഇതെന്തു സംഭവം" എന്ന മട്ടില്‍ നോക്കുമ്പോള്‍ ഞാന്‍ കമ്പനിയുടെ ഏതോ വില്പന ചരക്കാണോ എന്ന് സ്വയം തോന്നി പോകും ...

ഒരു പട്ടാണിയാണ് ഡ്രൈവര്‍ . അവന്‍ ഇന്നലെ എന്നെ ദുബായ് മുഴുവന്‍ ചുറ്റി കാണിച്ചു .... അവനു എന്നോടുള്ള സ്നേഹക്കുടുതല്‍ കൊണ്ടല്ല കേട്ടോ .... അവനു നോയമ്പ് മുറിക്കണ്ട സമയം ആയി അതിനു മുന്‍പ് റൂമില്‍ എത്തണം എന്ന് പറഞ്ഞു എളുപ്പ വഴി എന്നും പറഞ്ഞു കൊണ്ട് പോയത് ഏകദേശം 15 മിനിറ്റ് എങ്കിലും അധികം എടുത്തു.

പാകിസ്താനിലെ പെഷവാര്‍ സ്വദേശിയാണ് കക്ഷി .... അവിടെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അവനു നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന് യാത്രയ്ക്കിടയില്‍ പറയുന്നുണ്ടായിരുന്നു ... അവനു നോയമ്പ് മുറിക്കുന്നത്തിനു വേണ്ടിയുള്ള വെപ്രാളം .... ഇവിടെ മനുഷ്യന്‍ രാവിലെ മുഴുവന്‍ ഒന്നും കഴിച്ചിട്ടെല്ലെന്നു അവനോടു പറഞ്ഞാല്‍ അവനെന്തു മനസിലാക്കാന്‍ ...

ആരോഗ്യം മുന്നിലും ബുദ്ധി തൊട്ടു തേച്ചിട്ട് പോലും ഇല്ലാത്ത വിഭാഗം ആണ് പട്ടാണികള്‍. എന്ത് പണിയും ചെയ്യും ഒന്നും ആലോചിക്കില്ല ... അതാണ്‌ അവരുടെ നന്മയും തിന്മയും ... ഒരു തോക്ക് കൊടുത്തു 100 പേരെ കൊന്നിട്ട് വാ എന്ന് പറഞ്ഞാല്‍ കൊല്ലാന്‍ പോകുന്നവരെ അല്ല ആ പറഞ്ഞവരെ നോക്കി അവര്‍ക്ക് വേണ്ടി ചെയ്യണം എന്ന് കരുതി എന്തും ചെയ്യും.ഒരു മനുഷ്യന് ചെയ്യാത്ത പണികള്‍, മയക്കുമരുന്ന് കള്ളകടത്തല്‍ ഇവയൊക്കെയാണ് അവിടെയുള്ള യുവാക്കളുടെ പ്രധാന വരുമാന മാര്‍ഗം എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ സാധിച്ചെന്നു വരില്ല . .. ഇവരാണ് ഇന്ന് അഫ്ഗാനിലും പാകിസ്താനിലും എന്തിനു നമ്മുടെ ഇന്ത്യയില്‍ പോലും തീവ്രവാദം എന്ന സാമൂഹിക ദുരന്തം നടപ്പിലാക്കുന്നത്... അവര്‍ മരിക്കും എന്നോ അവുടെ ഭാവിയെ കുറിച്ചോ അവര്‍ക്ക് യാതൊരു വിചാരവും ഇല്ല. ഇവരുടെ ഒരു പ്രത്യേകത ഇവര്‍ സ്നേഹിച്ചാല്‍ നമ്മെ നക്കി കൊല്ലും വെറുത്താല്‍ കുത്തി കൊല്ലും എന്നുള്ളതാണ്. വെറുപ്പിച്ചു കൊല്ലുന്നതിലും ഭേദം സ്നേഹിപ്പിച്ചു കൊല്ലുന്നതല്ലേ . ഇതാണ് പലരും ചൂഷണം ചെയ്യുന്നതും . തീവ്രവാദത്തിന്റെ പേരിലും മറ്റുമായി ഏറ്റവും കൂടുതല്‍ പിടിക്കപെടുകയും പീഡിപ്പിക്കപെടുകയും ചെയ്യപ്പെടുന്ന ഒരു വിഭാഗം ആണിവര്‍ .

വിദ്യാഭ്യാസത്തിന്റെ പോരായ്മ അതാണ്‌ അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. അമേരിക്ക ഇപ്പോള്‍ നടത്തുന്ന യുദ്ധം പൂര്‍ണമായും ഒരു വിജയം ആകണം എങ്കില്‍ അവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു.

രാവിലെ അവരുടെ ഭാഷയിലെ (പഷ്തു) പാട്ടും കേള്‍പ്പിച്ചാണ് എന്നെ ഇവിടെ വരെ എത്തിച്ചത് .... എന്തോ തപ്പും തബലയും ഉടുക്കും കൊട്ടി താളത്തിന് അനുസരിച്ച് എന്തോ ' സംഗ ബാങ്ക ഖന്ന' എന്നൊക്കെ കേട്ടു. യാത്ര ചെയ്യുമ്പോള്‍ ഉറങ്ങാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടായത് കൊണ്ട് ഒന്നും മിണ്ടാതെ അങ്ങ് ഇരുന്നു കൊടുത്തു. ഇടയ്ക്ക് എന്നെ നോക്കി എന്‍റെ മുഖഭാവം നോക്കുന്നുണ്ടായിരുന്നു .... ഞാന്‍ നോക്കുമ്പോള്‍ എല്ലാം എന്നെ ഒന്ന് ചിരിച്ചു കാണിച്ചു. എന്നെ അത് കേള്‍ക്കാന്‍ പ്രേരണ ഒന്നും പറയാതെ അയാള്‍ നല്കുകയായിരുന്നിരിക്കാം ....

അങ്ങനെ പട്ടിണിയുടെയുടെയും നോയമ്പിന്റെയും രണ്ടാം ദിനം ..ഇന്ന് അബു ദാബിയില്‍ ചര്‍ച്ചില്‍ പോകേണ്ടിയിരുന്ന ദിവസമായിരുന്നു. ഇത് വരെ ഒന്നും തീരുമാനിച്ചിട്ടില്ല. ചര്‍ച്ചില്‍ വൈകിട്ടാണ് പോകേണ്ടത്. ചര്‍ച്ചില്‍ പോയാല്‍ എങ്ങനെ ദുബായിലേക്ക് പോകും? കസിനെ വിളിച്ചു നോക്കിയിട്ട് തീരുമാനിക്കണം. പറ്റുമെങ്കില്‍ അവിടെ ചെന്ന് കിടക്കണം ഇന്ന്. എല്ലാവര്‍ക്കും ശുഭ ദിനം നേരുന്നു . ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ..

നിങ്ങളുടെ സ്വന്തം

- പ്രശാന്ത് കെ
Prasanth K

No comments: