Followers

Wednesday, August 11, 2010

August 11, 2010

ഒരു ദിവസം കൂടി അങ്ങനെ എന്നെ വിട്ടു പോകുന്നു .... ഈ ക(കൊ)ഴിഞ്ഞു പോകുന്ന ഓരോ ദിവസങ്ങളും ഇനി എന്റെ ജീവിതത്തില്‍ കാണില്ല എന്ന് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു നൊമ്പരം ... ഓരോ ദിവസം കഴിയുംതോറും എന്റെ ഒരു ദിവസം ഈ ഭൂമിയില്‍ കുറയുകയാണ്...

മനോഹരമായ ദിവസം .. പക്ഷെ അപ്രതീക്ഷിതമായി പലതും സംഭവിച്ച ദിവസം ... അബു ദാബിയിലെ താമസത്തില്‍ ഉണ്ടായ അനിശ്ചിതത്വം എന്നെ ദുബൈയിലേക്ക് തിരികെ എത്തിച്ച ദിവസം ... എന്തോ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒരു സ്ഥലം ആണ് ദുബായ് ... ജീവിതം ഇല്ലാത്ത ഒരു സ്ഥലം ... ഇവിടെ എല്ലാം ഒരു യാന്ത്രികമായി തോന്നുന്നു... തോന്നല്‍ അല്ല അങ്ങനെ തന്നെ ആണ്.... എല്ലാം യാന്ത്രികം .... ..

ഇന്ന് മുസ്ലിമുകളുടെ പുണ്യ (നൊയമ്പ്) മാസമായ റമദാന്‍ തുടങ്ങി ഇവിടെ ..പട്ടിണിയും പരിവട്ടവുമായി ഒരു പുണ്യ മാസം കൂടി വന്നെത്തി എന്റെ എല്ലാ മുസ്ലിം സഹോദരി സഹോദരന്മാര്‍ക്കും എന്റെ റമദാന്‍ മുബാറക് .... ഈ വര്‍ഷം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ചൂട് വളരെ കൂടുതലാണ് ഇവിടെ ............ അത് കൊണ്ട് തന്നെ ഭക്ഷണമോ വെള്ളമോ പോലും ഇല്ലാതെ ദിവസം കുറഞ്ഞത്‌ 300 കിലോ മീറ്റര്‍ യാത്ര ചെയ്യുകയും അതിനിടയ്ക്ക് ജോലിയും ചെയ്യുക എന്ന് പറയുന്നത് വളരെ ദുഷ്കരമായ ഒന്നാണ്.... എങ്കിലും നമ്മുടെ മുന്‍പിലുള്ള യാത്ര എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു ഈ ചെറിയ യാത്രയെ നിസാരമായി തള്ളുക ..... അതാണ്‌ ഇപ്പോഴുള്ള എന്റെ ചിന്താഗതി ...

എന്റെ നന്മയ്ക്കായി മാത്രം ആയിരിക്കും ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്‌ ..ഈ നിസാരമായ കാര്യം അല്ല എന്ത് വലിയ പരീക്ഷണങ്ങള്‍ക്കും കീഴടങ്ങി കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല ... എന്ത് തന്നെ ആയാലും സധൈര്യം നേരിടുക ... ദൈവം എന്നോട് കൂടെ ഉണ്ട് പിന്നെ ഞാന്‍ ആരെയാ ഭയപ്പെടേണ്ടത് ......

ഇന്ന് വേറെ പറയത്തക്കതായി ഒന്നും സംഭവിച്ചതായി ഓര്‍മയില്‍ വരുന്നില്ല . ഇന്ന് ബസ്സില്‍ അധിക നേരം കയറിയില്ല .ധാരാളം വര്‍ക്ക്‌ ഉണ്ടായിരുന്നു ഇന്ന് ...എന്നിട്ടും അത് പൂര്‍ത്തീകരിക്കാന്‍ ദുബൈയിലെക്കുള്ള യാത്ര മൂലം സാധിക്കാതെ വന്നു ..... ഇന്നലെ രാത്രിയില്‍ ഒരു സുഹൃത്തിനോട് കുറച്ചു നേരം ചാറ്റ് ചെയ്യാന്‍ സാധിച്ചു .... ഇന്ന് വേറെ ഒരു സുഹൃത്തിനോട് കുറച്ചു നേരം നാട്ടു വര്‍ത്തമാനം ഒക്കെ ചോദിച്ചറിയാന്‍ സാധിച്ചു ചാറ്റിലൂടെ.

അങ്ങനെ ഇന്നത്തെ എന്റെ ദിവസം തിരശീല ഇടാന്‍ നേരമായിരിക്കുന്നു ... എല്ലാവര്ക്കും നന്മ മാത്രം വരുത്തണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടും എല്ലാവരുടെയും പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിര്‍ത്തുന്നു ...... നിങ്ങളുടെ സ്വന്തം

- പ്രശാന്ത് കെ
Prasanth K

No comments: