എരിയുന്നു എന്നുള്ളം നിന്‍ വിരഹത്തിന്‍ വേദന
ഒരു മഴ ഏറ്റു നനഞ്ഞീടുമെങ്കിലും
ഉയരുന്നു ഉള്ളില്‍ നിന്നൊരു തീരാ രോദനം
വെയിലേറ്റു വാടുമാ മലരുകള്‍ പോലെയോ
അമ്പേറ്റു പിടയുന്ന മാന്‍പേട പോലെയോ
നീറുന്ന ഓര്‍മയാല്‍ പിടയുന്നു എന്നുള്ളം
നിന്നെ കുറിച്ചുള്ള ചിന്തകള്‍ അണയുമ്പോള്‍
എവിടേക്ക് പോയി നീ, ഇന്നെവിടെയോ തിരയുന്ന
എന്നിലേക്കണയാനായി ഒരുങ്ങുകയാണോ നീ
ആശ തന്‍ ചക്രവാള സീമയില്‍ തിരയുന്നു
നിന്നെ ഞാന്‍ ഇന്നും ഏകനായി
...............................................................
..............................................................
...............................................................
.........................................................
പ്രശാന്ത് കെ
No comments:
Post a Comment