Followers

Sunday, August 15, 2010

August 15, 2010

ഇന്ന് താരതമ്യേന കുഴപ്പങ്ങള്‍ ഒന്നും ഇല്ലാത്ത ദിവസം ആയിരുന്നു. ഉറക്കത്തിന്റെ കുറവ് ക്ഷീണം നല്‍കിയതൊഴിച്ചാല്‍ എല്ലാം സാധാരണ നിലയില്‍ ആയിരുന്നു. 5 :30 നു യാത്ര തിരിച്ചു 7:10 നു അബു ദാബിയില്‍ എത്തി ചേര്‍ന്നു. ഉറക്കം വന്നിട്ടും ഉറങ്ങാന്‍ പറ്റാത്ത വണ്ണം പട്ടാണിയുടെ പഷ്തു പാട്ട് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. രണ്ടു മൂന്നിടങ്ങളിലേക്ക് ഇന്ന് പോകേണ്ടി വന്നു.

പ്രൊജക്റ്റ്‌ സൈറ്റില്‍ ചെന്നപ്പോള്‍ അവിടെ ഇരിക്കുന്നു നമ്മുടെ പാലസ്തിനി സേഫ്റ്റി മാനജര്‍. അയാള്‍ക്ക്‌ ജോര്‍ദാന്‍ വരെയേ പോകാന്‍ പറ്റിയുള്ളൂ എന്നും അവിടെ 3-4 ദിവസം ക്യുവില്‍ നിന്നിട്ടും പാലസ്ഥിനില്‍ കയറാന്‍ പറ്റിയില്ല എന്നും പറഞ്ഞപ്പോള്‍ എനിക്കും വിഷമം തോന്നി. സ്വന്തം വീട്ടില്‍ കയറാന്‍ ക്യു നില്‍ക്കേണ്ടി വരുക എന്ന അവസ്ഥ. ഒടുവില്‍ അയാളെ കാണാന്‍ അയാളുടെ മാതാപിതാക്കള്‍ ജോര്‍ദാനില്‍ വന്നു എന്നും അവര്‍ക്ക് ഇത് വരെ അവിടെ നിന്നും തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ല എന്നും അയാള്‍ പറഞ്ഞു.

പട്ടിണി തന്നെയാണ് ഇന്നത്തെയും പ്രധാന വിഷയം. നാളെയെങ്കിലും ഇതിനൊരു പരിഹാരം കണ്ടെത്തണം. വീട്ടില്‍ വിളിച്ചു അമ്മയോട് സംസാരിച്ചു. കൂട്ടുകാരെ ഒക്കെ വിളിക്കണം എന്ന് വിചാരിച്ചിരിക്കുന്നു.

പ്രോജക്ടില്‍ വര്‍ക്ക്‌ ചെയ്യുന്ന സേഫ്റ്റി ഓഫീസര്‍ അയാളുടെ വൈഫ്‌ ഹോസ്പിറ്റലില്‍ ആണെന്ന് അറിയിച്ചതിന്‍ പ്രകാരം നാടിലേക്ക് പോയിരിക്കയാണ്‌. ഇന്നാണ് പോയത് കക്ഷി. മൂന്നാമത്തെ ഡെലിവറി ആണ്. ചിലപ്പോള്‍ കുറച്ചു സങ്കീര്‍ണം ആയേക്കാം എന്നായിരുന്നു ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞിരുന്നത്. അതിന്‍ പ്രകാരം അയാള്‍ എമര്‍ജന്‍സി ലീവിന് അപേക്ഷ കൊടുത്തു. ആകെ വിഷമിച്ചായിരുന്നു ഇന്നലെ തിരിച്ചു വന്നതു. പക്ഷെ രാത്രി റൂമില്‍ വന്നു ഡെലിവറി കഴിഞ്ഞു പെണ്‍കുഞ്ഞു എന്ന് പറഞ്ഞു. ആ ടെന്‍ഷന്‍ മാറിയെങ്കിലും നാട്ടില്‍ പോയി ഭാര്യയേയും കുട്ടിയേയും കാണണം എന്ന വാശിയില്‍ കക്ഷി ഇന്ന് പോയിട്ടുണ്ട്. തമിഴ് ആണ് കക്ഷി. മൂന്നാമത്തെ സിസേറിയന്‍ ആണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. നമുക്ക് എന്ത് മനസിലാകാന്‍. സൈറ്റില്‍ പ്രൊജക്റ്റ്‌ മാനേജരോട് അങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ നല്ല പരിചയം ഉള്ള കക്ഷി ആയതിനാല്‍ അതിന്റെ എല്ലാ വശങ്ങളെയും പറ്റി സംസാരിക്കുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു പക്ഷെ 'എന്ന സോല്ലിയാലും അന്ത ടെന്‍ഷന്‍ അവന്കെ പാക്ക വരേയ്ക്കും ഇരിക്കും' എന്നാണ് എന്നോട് പറഞ്ഞത്.

കമ്പനി കാര്‍ ഉച്ചയ്ക്ക് ശേഷം കേടായി എന്ന് ഡ്രൈവര്‍ (പട്ടാണി) വിളിച്ചു പറഞ്ഞു. അത് കമ്പനി മെക്കാനിക്കിനെ കാണിക്കണം നാളെ രാവിലെ. പട്ടാണി അബു ദാബിയില്‍ ഉള്ള ഏതോ കൂട്ടുകാരന്റെ വണ്ടിയില്‍ ആണ് എന്നെ ഇവിടെ ആക്കിയത്. കുറച്ചു മുന്‍പ് വിളിച്ചിരുന്നു അതിന്റെ ടയര്‍ പഞ്ചര്‍ ആയെന്നും പറഞ്ഞോണ്ട്. നാളെ പ്രൊജക്റ്റ്‌ മാനജേരുടെ വണ്ടിയില്‍ പോകണം. വിളിച്ചു പറഞ്ഞിട്ടുണ്ട്. മലയാളി ആണ് കക്ഷി. എന്നോട് ഭയങ്കര കാര്യമാണ്. ഉച്ചയ്ക്ക് ഫുഡ്‌ വാങ്ങി തരാം എന്ന് പറഞ്ഞതാ. പക്ഷെ എനിക്ക് സമയം ഇല്ലാത്തതു കൊണ്ട് ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞു. അയാള്‍ എല്ലാര്ക്കും ഫുഡ്‌ ഓര്‍ഡര്‍ ചെയ്തു വരുത്തും. പൈസ കൊടുക്കാന്‍ ചെല്ലുമ്പോള്‍ തെറി വിളിക്കും. റമദാന്‍ ആണേലും ഉടുപ്പി ഹോട്ടലില്‍ ബിരിയാണി കിട്ടും. പക്ഷെ ഒരെണ്ണം ആയി അവരു കൊണ്ട് വരില്ല.

ഇന്ന് ഏതൊക്കെയോ ബസ്സില്‍ എവിടൊക്കെയോ ഒക്കെ കുറച്ചു സമയം ചിലവഴിച്ചു. ചില സുഹൃത്തുക്കളോട് സംസാരിക്കാനും പറ്റി. എല്ലാ മനുഷ്യര്‍ക്കും വേദന ഉണ്ട്. അത് ദൈവം തന്ന ഒരു അനുഗ്രഹമായി ഞാന്‍ ഇപ്പോള്‍ കാണുന്നു. അല്ലെങ്കില്‍ ഞാന്‍ ഒക്കെ പണ്ടേ അഹങ്കരിച്ചു പോയേനെ.

ഇന്ന് സ്വാതന്ത്ര്യ ദിനം ആയിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിവസം. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഓരോ പൌരനും അഭിമാനം കൊള്ളുന്ന ദിവസം. ഞാനും തീര്‍ച്ചയായും അഭിമാനം കൊള്ളുന്നു. ഒരു സമസ്ത സുന്ദര ഭാരതം നമുക്ക് നല്‍കാനായി രക്തം ചൊരിഞ്ഞ എല്ലാ ധീര ദേശാഭിമാനികള്‍ക്കും എന്‍റെ സല്യൂട്ട് ഈ അവസരത്തില്‍ നല്‍കുന്നു.

വേറെ ഒന്നും തന്നെ പറയാന്‍ ഇല്ല. അപ്പോള്‍ ..............നിര്‍ത്തുന്നു
"ജീവിതം എത്ര ദുഃഖ പൂരിതം ആണെങ്കിലും അതിനെ സധൈര്യം നേരിടാന്‍ ഒരു പുഞ്ചിരി മുഖത്ത് സൂക്ഷിക്കുക"

പതിവ് പോലെ നിങ്ങള്ക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടും പ്രാര്‍ഥനയില്‍ ഓര്‍ക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ടും

നിങ്ങളുടെ സ്വന്തം

പ്രശാന്ത് കെ
Prasanth K


.

No comments: