മരിക്കാത്ത നാളേക്ക് ഇന്ന് ഞാന്‍ കരുതുന്നു
മരിച്ചു പോയീടാത്ത ഒരു നൂറു ആശകള്‍
എങ്ങനെ ഈ ദിനം തള്ളിടും എന്നറിയാതെ
എങ്ങനെ നേടിടും എന്നുള്ള ചിന്തയാല്‍
ഭാരപ്പെടുത്തും നിരാശതന്‍ വക്കിലും
ഭാരപെടാതെ ഇന്ന് ഞാന്‍ ഏകനായ്
നിന്നിടും വേളയില്‍ വീണു മരിക്കുകില്‍
നിന്നിടും ഈ വിധം വേണ്ടാത്ത മോഹങ്ങള്‍
മണ്ണിനു ഭാരമായ് നിന്നൊരു ഞാനിതാ
മണ്ണിലെക്കായി ഇതാ തിരികെ പോയീടുന്നു ...
വിണ്ണിന്റെ വാതിലില്‍ മുട്ടി വിളിച്ചിട്ടും
വിണ്ണിനു കേട്ടിടാ എന്നുടെ രോദനം
ജീവിത പ്രാരബ്ധ നൌകയില്‍ ഒരു കൊച്ചു
ജീവിതം കിട്ടാതെ ഉലയുന്ന എന്‍ സഖീ
നിന്നെ കുറിച്ച് ഞാന്‍ പാടിടും വേളയില്‍
നിന്നിലെ എന്നെ ഞാന്‍ ഒരു മോഹം ആക്കിടം ....
ഈ ലോക നൌക കരയ്ക്ക് അടിഞ്ഞീടാറായ്
ഈ ലോക മോഹങ്ങള്‍ തീര്‍ന്നിടാന്‍ നേരമായ്
അവിടെ ഞാന്‍ കാത്തിടും നിന്നുടെ വരവിനായ്
അതിനായിട്ടല്ലോ ഞാന്‍ മുന്‍പേ ഗമിച്ചതും ......
- Prasanth K
പ്രശാന്ത് കെ
No comments:
Post a Comment