Followers

Thursday, August 12, 2010

ചര്‍ച്ചിലെക്കു

അങ്ങനെ തീരുമാനം ആയി ഞാന്‍ ഇന്ന് ദുബായിലേക്ക് തിരിച്ചു പോകുന്നില്ല... 2 ദിവസം കസിന്റെ കൂടെ താമസിച്ചു ശനി ആഴ്ച അവിടെ നിന്നും ജോലിക്ക് വരും. നാളെ ഇവിടെ അവധി ദിവസമാണ്. ഇന്ന് രാത്രി ചര്‍ച്ചില്‍ പോകണം. പട്ടാണിയോട് തിരിച്ചു പോയ്ക്കോളാന്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ഉടുപ്പി ഹോട്ടലില്‍ നിന്നും പാഴ്സല്‍ ബിരിയാണി വാങ്ങിച്ചു ... ആരേലും നമ്മള്‍ കഴിക്കുന്നു എന്ന് കണ്ടാല്‍ പ്രശനം ആണ്.. ആരും കാണാതെ റൂം അടച്ചിരുന്നു കഴിച്ചു ... വലിയ മെച്ചം ഒന്നും ആയിരുന്നില്ല എങ്കിലും വിശപ്പിന്റെ കാഠിന്യം കൊണ്ട് ഭയങ്കര ടേസ്റ്റ് ആയി തോന്നി പോയി. അങ്ങനെ ഇന്നത്തെ എന്റെ പട്ടിണി പരാതി പറയാന്‍ ഉള്ള ചാന്‍സ് നഷ്ടമായി.

അപ്പോള്‍ ഇന്ന് ഞാന്‍ പോകുന്നു. ഇപ്പോള്‍ കസിന്റെ അടുത്തേക്ക് പോകയാണ്..അവിടെ നിന്ന് ചര്‍ച്ചിലെക്കും .... കസിന് രണ്ടു മക്കളാണ് . ഒരു മോനും ഒരു മോളും... മോളാണ് ഒന്നാമത്തേത് ... ആന്‍ട്രിയ (കൊച്ചു) മോന്റെ പേര് നഥാനിയേല്‍ (അപ്പുസ്). ഭയങ്കര വികൃതിയാണ് അവന്‍. എന്നോട് ഭയങ്കര കാര്യമാണ് അവനു. അങ്കിള്‍ അങ്കിള്‍ എന്ന് വിളിച്ചു കൂടിയാല്‍ ഒരു രക്ഷയുമില്ല. ഇവിടെ നാളെ അവധി ആണ് ... ഇവിടെ സാധാരണ വെള്ളി ആഴ്ച ആണ് അവധി

No comments: