പ്ര(പ്രാണ)ണയ വേദന
================
പ്രണയിച്ചു ഒരുപാട് വേദനയോടെ ഞാന്‍
ഒരു വാക്ക് പോലും പറഞ്ഞില്ല എങ്കിലും
പറയാതെ പറയാന്‍ ഇന്നും ശ്രമിപ്പൂ ഞാന്‍
മന്ദസ്മിതത്തില്‍ ഒളിപ്പിച്ചു ഞാന്‍ എന്‍ മനസിലെ
പ്രണയവും പ്രണയത്തിന്‍ വര്‍ണവും
ഒരു ദിനം നീയതില്‍ വന്നു തഴുകീടുമ്പോള്‍
ഉയരും ആ വര്‍ണങ്ങളില്‍ നിന്നൊരു കൊച്ചു ജീവിതം
പ്രണയത്തിന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു കൊണ്ടൊരു
ദിനം ഞാന്‍ വരും നിന്‍ ചാരെ അണയുവാന്‍
നീയന്നെനിക്കെകുമാ പ്രണയ ഗോപുരത്തില്‍ നിന്നൊരു
ദിനം പാടും നിനക്കായി പ്രണയിനി.
നിന്‍ ഹിതം തേടി അലയുന്നു ഇന്നും ഞാന്‍
ഒരു മന്ദ മാരുതന്‍ അലയുന്ന പോലെയോ
ഒരു കാറ്റില്‍ ആടുന്ന പൂക്കളെ പോലെയോ തേടുന്നു
വണ്ടുകള്‍ മൂളുന്ന പാട്ടിനായി.
2011 മാര്‍ച്ചില്‍ വിവാഹം കഴിക്കാന്‍ പോകുന്ന എന്റെ സുഹൃത്തിന് ഇത് ഞാന്‍ സമര്‍പ്പിക്കുന്നു . അവനു ഇപ്പോള്‍ ഉള്ള വിചാരം ഇങ്ങനെ ഒക്കെ ആണെങ്കിലും കല്യാണം കഴിയുമ്പോള്‍
എന്തിനീ കൊടും ചതി എന്നോട് ദൈവമേ
എന്തിനീ ക്രൂരത എനിക്കായി നല്‍കി നീ
എവിടെയോ ആടി തിമിര്തൊരു എന്നെ
എവിടെയോ ആരോ ബന്ധിച്ചിരിക്കുന്നു.
എന്ന് ആകാതെ ഇരിക്കാന്‍ സര്‍വ ഈശ്വരന്മാരോടും പ്രാര്‍ഥിക്കുന്നു.
♪ $ ♫ പ്രശാന്ത് കെ ♪ $ ♫
3 comments:
ആ സുഹൃത്തിനു എന്‍റെ മംഗളാശംസകള്‍...!
എല്ലാം വായിച്ചു .....നല്ല ഒരു ബുക്ക് വായിച്ചപ്പോള്‍ കിട്ടാത്ത അത്രയും ആശോസം ഉണ്ട്. എന്റെ പ്രിയ സുഹൃത്തിനു നന്ദി.
naashanal library blog panippurayilaaatto......
seekarikkenda nirdesangalku nandi...
Post a Comment