Followers

Saturday, August 14, 2010

August 14, 2010

വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയ ഒരു ദിവസവും കൂടി. രാവിലെ കസിന്റെ വീട്ടില്‍ നിന്നും നേരിട്ട് ഓഫീസിലേക്ക്. അവിടെ പക്ഷെ കാത്തിരുന്നത് ജോലികളുടെ വന്‍ കൂമ്പാരം. ഒന്നും കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഒരു വശത്ത്. എന്തോ എവിടെയോ ഒരു വിഷമം പോലെ തോന്നിയ ഒരു ദിവസം.

ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ ഒരു ആശ്വാസം ഉണ്ട് ഇപ്പോള്‍. സത്യത്തില്‍ എനിക്ക് റൂമില്‍ ഇരിക്കുന്നത് ഇഷ്ടമുള്ള കാര്യമേ അല്ല. പക്ഷെ ഇന്ന് എനിക്ക് ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കാന്‍ തോന്നുന്നു. ഒരു പകല്‍ എനിക്ക് ഇങ്ങനെ റൂമില്‍ തനിച്ചിരിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍, എന്റെ പരിഭവങ്ങളും പരാതികളും എനിക്ക് എന്നോട് പറഞ്ഞു സ്വയം ആശ്വസിക്കാന്‍ ഒരു ദിനം. അതെന്തും ആകട്ടെ ശാരീരികമായും മാനസികമായും ഒരു സുഖം തോന്നാത്ത ഒരു ദിവസം.

6 മണിക്കൂറാണ് ജോലി ഇപ്പോള്‍ അത് കൊണ്ട് തന്നെ ഉള്ള ജോലി സമയത്ത് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥ. എങ്കിലും ഒന്നും നാളത്തേക്ക് വയ്ക്കാതെ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. പറഞ്ഞു തീര്‍ക്കാത്ത എന്തോ പരിഭവം പോലെ എവിടെയോ എന്തോ വല്ലാതെ അലട്ടുന്നില്ലേ എന്നൊരു സംശയം.ഇന്നലെ കസിന്റെ വീട്ടില്‍ ആയിരുന്നത് കൊണ്ട് ബ്ലോഗാന്‍ പറ്റിയില്ല. ഇന്നലെ കസിന്റെ അളിയനുമായിട്ടായിരുന്നു കമ്പനി. നമ്മുടെ അതെ നിലവാരം ഉള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നത് എനിക്ക് വളരെ താല്പര്യം ഉള്ള കാര്യം ആണ്. അവരെ അറിഞ്ഞു നമുക്കും നമ്മെ അറിഞ്ഞു അവര്‍ക്കും സംസാരിക്കാം അതാണ്‌ അതില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രയോജനം. ജോലി കണ്ടെത്താന്‍ വേണ്ടി വിസിറ്റില്‍ ആണ് കക്ഷി ഇപ്പോള്‍.

വീട്ടില്‍ വന്ന ഒരു ദൈവ ദാസന്‍ എന്നെ കണ്ടിട്ട് യാക്കോബിനെ പോലെ സൂത്ര ശാലി ആണ് ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ കുറച്ചു വിഷമം തോന്നി എങ്കിലും യാക്കോബിനെ ദൈവം അനുഗ്രഹിച്ചത് ഓര്‍ത്തപ്പോള്‍ അത് മാറി.

ദുബായില്‍ വച്ച് ബ്രിട്ടീഷ്‌ മാനേജരെ കാണാന്‍ പറ്റി. അയാള്‍ തിങ്കളാഴ്ച നാട്ടിലേക്ക് പോകുകയാണ്. രണ്ടു ആഴ്ച കഴിഞ്ഞേ വരികയുള്ളു.

പാലസ്തീനി സേഫ്ടി മാനേജര്‍ ലീവ് കഴിഞ്ഞു വന്നിട്ടുണ്ട്. അയാളും ഭയങ്കര കമ്പനി ആണ്. നാളെ ഫ്രീ ആകുമ്പോള്‍ അയാളെ ഒന്ന് വിളിക്കണം. അവിടെ നടക്കുന്ന സംഘര്‍ഷങ്ങളെ പറ്റി അയാള്‍ ഘോര ഘോരം പ്രസംഗിക്കും വിളിച്ചാല്‍. എങ്കിലും സ്നേഹമുള്ള ആളാണ്‌.

വേറെ പ്രത്യേകിച്ച് ഒന്നും തന്നെ ഓര്‍മയില്‍ ഇല്ല. സൈറ്റില്‍ പോയിരുന്നു. അവിടെ ആകെ കുളമായ അവസ്ഥയില്‍ ആണ്. എങ്കിലും എല്ലാം റെഡി ആകും എന്ന് വിശ്വസിക്കുന്നു. വേറെ ഒന്നും ഇല്ലാത്തതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു

എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ മുന്നമേ നേര്‍ന്നു കൊള്ളുന്നു.

നിങ്ങളുടെ വിലയേറിയ പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിങ്ങള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടും നിങ്ങളുടെ എളിയ സഹോദരന്‍

- പ്രശാന്ത് കെ
Prasanth K
http://prasanthk4u.blogspot.com/





No comments: